Post Category
വാളയാർ ചെക്പോസ്റ്റ് വഴി 1267 പേർ കേരളത്തിലെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് ( മെയ് 27 നു രാത്രി എട്ടു വരെ) 1267 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 748 പുരുഷൻമാരും 357 സ്ത്രീകളും 162 കുട്ടികളുമുൾപ്പെടെയുള്ളവർ 421 വാഹനങ്ങളിലായാണ് കേരളത്തിലേക്ക് എത്തിയത്.319 കാറുകൾ, 62 ഇരുചക്രവാഹനങ്ങൾ,13 ട്രാവലറുകൾ,25 മിനി ബസുകൾ, രണ്ട് ഓട്ടോറിക്ഷകൾ, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.
date
- Log in to post comments