Skip to main content

കോവിഡ് 19: ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേര്‍   രോഗമുക്തരായി

 

കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. മെയ് 15ന് രോഗബാധ സ്ഥിരീകരിച്ച താനൂര്‍ പരിയാപുരം ഓലപ്പീടിക സ്വദേശി കണ്ണഞ്ചേരി ആഷിക് അലി (22), മെയ് 17 ന് വൈറസ് ബാധ കണ്ടെത്തിയ എടപ്പാള്‍ കോലൊളമ്പ് സ്വദേശി  കല്ലൂര്‍ വീട്ടില്‍ വിനീത് (23) എന്നിവരാണ് രോഗമുക്തരായത്.  ആശുപത്രി അധികൃതരുടെ നിര്‍ദേശ പ്രകാരം ഇവര്‍ 14 ദിവസം വീടുകളില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരും.

കാഞ്ചീപുരത്ത് നിന്ന് മെയ് അഞ്ചിനാണ് ആഷിക് വീട്ടിലെത്തിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ മെയ് 12 ന് മഞ്ചേരിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മെയ് 14 നാണ് വിനീത്  ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയത്. രോഗലക്ഷണങ്ങളെ തുടര്‍ന്ന് അന്നുതന്നെ വിനീതിനെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി ശശി,   സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. പി. ഷിനാസ് ബാബു  തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ യാത്രയാക്കിയത്.

date