Skip to main content

സുഭിക്ഷ കേരളം പദ്ധതി: യോഗം ചേര്‍ന്നു

 

സുഭിക്ഷ കേരളം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ  സ്ഥാപന അധ്യക്ഷന്‍മാരുമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍  വീഡിയോ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ജില്ലയിലെ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ  അധ്യക്ഷന്‍മാരും ബഹുജന പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അവശ്യപ്പെട്ടു. ജില്ലയിലെ കൃഷി യോഗ്യമായ ഭൂമിയില്‍ കൃഷിയിറക്കുന്നതിനും കാര്‍ഷികാനുബന്ധ മേഖലകളിലെ ഉത്പ്പാദനം വര്‍ധിപ്പിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെയും  ഏജന്‍സികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും സഹായങ്ങള്‍ ലഭ്യമാക്കാനും യോഗം നിര്‍ദേശിച്ചു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നിലവിലെ പദ്ധതികളല്ലാതെ പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനും നിര്‍ദേശം നല്‍കി.   എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങളും യോഗം വിലയിരുത്തി.
 

date