Skip to main content

കോവിഡ് 19 : ജില്ലയില്‍ സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ നടപടി

 

കോവിഡ് 19 പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും

 
കോവിഡ് 19 പശ്ചാത്തലത്തില്‍ പൊതുസ്ഥലങ്ങളിലും കടകളിലും സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാകലക്ടറുടെ ചുമതലയുള്ള എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തവരെ കണ്ടെത്തുന്നതിനായി താലൂക്ക് തലത്തില്‍  കോവിഡ് 19 പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. കടകള്‍, ചന്തകള്‍, മറ്റ് പൊതുസ്ഥലങ്ങള്‍, വാഹനങ്ങള്‍ എന്നിവയിലെല്ലാം പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തും. സാനിറ്റൈസര്‍ സൗകര്യം ഏര്‍പ്പെടുത്താത്ത കടകള്‍ക്കെതിരെയും മാസ്‌ക് ധരിക്കാത്തവര്‍ക്കവര്‍ക്കെതിരെയും നടപടിയെടുക്കും. ലോക്ക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കടകളിലും റോഡിലും മറ്റ് പൊതുസ്ഥലങ്ങളിലെല്ലാം പൊതുജനങ്ങള്‍ അനാവശ്യമായി സംഘം ചേരുകയും സാമൂഹിക അകലം പാലിക്കുന്നത്  സംബന്ധിച്ചുളള നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വരും ദിവസങ്ങളില്‍ സ്വകാഡ് പരിശോധന ശക്തമാക്കും.
 

date