Skip to main content

ഈ മാസത്തെ റേഷന്‍ വിഹിതം

     കൊച്ചി: ജില്ലയല്‍ ഭക്ഷ്യഭദ്രതാ നിയമം 2013 പ്രകാരം ഫെബ്രുവരി മാസം വിവിധ വിഭാഗം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ വിതരണം തുടങ്ങി.
    അന്ത്യോദയ അന്നയോജന വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 28 കിലോഗ്രാം അരിയും ഏഴ് കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട കാര്‍ഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും.
    മുന്‍ഗണനേതര സബ്‌സിഡി വിഭാഗത്തിന് രണ്ട് രൂപ നിരക്കില്‍ ഓരോ അംഗത്തിന് രണ്ട് കിലോഗ്രാം അരി വീതം ലഭിക്കും. കൂടാതെ ഓരോ കാര്‍ഡിനും പരമാവധി മൂന്ന് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ടയും ലഭ്യതയ്ക്കനുസരിച്ച് കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ലഭിക്കും.
മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗത്തിന് കാര്‍ഡിന് രണ്ട് കിലോഗ്രാം ഭക്ഷ്യ ധാന്യവും ഓരോ കാര്‍ഡിനും പരമാവധി മൂന്ന് കിലോഗ്രാം ഫോര്‍ട്ടിഫൈഡ് ആട്ടയും ലഭ്യതയ്ക്കനുസരിച്ച്, അരിക്ക് കിലോഗ്രാമിന് 8.90 രൂപ നിരക്കിലും ഫോര്‍ട്ടിഫൈഡ് ആട്ട കിലോഗ്രാമിന് 15 രൂപ നിരക്കിലും ലഭിക്കും.
    ജില്ലയിലെ വൈദ്യുതീകരിച്ച വീടുളള കാര്‍ഡ് ഉടമകള്‍ക്ക് അര ലിറ്റര്‍ വീതവും വൈദ്യുതീകരിക്കാത്ത വീടുളള കാര്‍ഡ് ഉടമകള്‍ക്ക് നാല് ലിറ്റര്‍ വീതവും ലിറ്ററിന് 22 രൂപ നിരക്കില്‍ മണ്ണെണ്ണ ലഭിക്കും.
      വിതരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക്  പരാതി  ഉണ്ടെങ്കില്‍ ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക്/സിറ്റി റേഷനിംഗ് ഓഫീസിലും അറിയിക്കണം. ഫോണ്‍ 0484-2422251, 2423359.

date