Skip to main content

അഴിയൂരില്‍ മാസ്‌ക് മസ്റ്റ് ആണ്' പദ്ധതി ഉല്‍ഘാടനം ചെയ്തു

 

 

അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ വീടുകളില്‍ സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്ന 'അഴിയൂരില്‍ മാസ്‌ക് മസ്റ്റ് ആണ്' പദ്ധതിക്ക് തുടക്കം.  ഓരോ വീട്ടിലും മൂന്ന് കോട്ടണ്‍ മാസ്‌ക് വീതം വിതരണം ചെയ്യുന്ന പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോ.ഓപ്പേറീറ്റിവ് സൊസൈറ്റി പ്രസിഡണ്ട് രമേശന്‍ പാലേരി പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് നല്‍കി ഉല്‍ഘാടനം ചെയ്തു.  വാര്‍ഡ്തല ദ്രുതകര്‍മസേന പഞ്ചായത്തിലെ 7,300 വീടുകളില്‍ മാസ്‌കുകള്‍ വിതരണം ചെയ്യും. കുടുംബശ്രീ യൂണിറ്റും കേരള ഹാന്‍ഡ്‌ലും ചോമ്പാലയും സംയുക്തമായാണ് മാസ്‌കുകള്‍ നിര്‍മ്മിച്ചത്.
സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താംങ്കണ്ടി, സുധ മാളിയക്കല്‍,ജസ്മിന കല്ലേരി, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

date