Skip to main content

സാക്ഷ്യപത്രം ഹാജരാക്കണം

കല്‍പ്പറ്റ നഗരസഭയില്‍ നിന്നും വിധവ പെന്‍ഷന്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവരില്‍ പുനര്‍ വിവാഹം കഴിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം 2019 ഡിസംബറില്‍ ഹാജരാക്കത്തവര്‍ ജൂണ്‍ 15ന് മുന്‍പായി ഹാജരാക്കേണ്ടതാണ്. പുനര്‍വിവാഹം കഴിച്ചിട്ടില്ല എന്ന ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം നഗരസഭാ കാര്യാലയത്തിലാണ് ഹാജരാക്കേണ്ടത്. ഹാജരാക്കത്തവര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ലെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മാനന്തവാടി നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ജൂണ്‍ 15നകം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date