Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 18-05-2020

ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍
കടലില്‍  പോകരുത്

കേരള തീരത്തും ലക്ഷ്വദ്വീപ് തീരങ്ങളിലും  മണിക്കൂറില്‍ 45 മുതല്‍ 55 കി മി വേഗതയില്‍ വടക്കു -പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ഉം-പുന്‍' ചുഴലിക്കാറ്റ് മണിക്കൂറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ വടക്ക്-പടിഞ്ഞാറ് ദിശയിലായി കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 167 കി.മീ മുതല്‍ 221 കിമീ വരെ ആകാന്‍ സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറില്‍  വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും മെയ് 20 ന് ഉച്ചയോടെ പശ്ചിമ ബംഗാളിലെ ദിഖ, ബംഗ്ലാദേശിലെ ഹത്തിയ ദ്വീപുകള്‍ എന്നിവക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും മണിക്കൂറില്‍ 155 മുതല്‍ 185 കിമീ വരെ വേഗതയുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
  മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍  മേല്‍ പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി എന്‍ സി/1688/2020

ഭരണാനുമതി ലഭിച്ചു
കെ മുരളീധരന്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും 3.79 ലക്ഷം രൂപ വിനിയോഗിച്ച് തലശ്ശേരി ഗവ.ആശുപത്രിയിലേക്ക് 200 കൊവിഡ് 19 റാപ്പിഡ്  ടെസ്റ്റ് കിറ്റും 3.61 ലക്ഷം രൂപ വിനിയോഗിച്ച് 3446 എന്‍ 95 മാസ്‌ക് വാങ്ങിക്കുന്നതിനും ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/1689/2020

പട്ടയകേസുകളുടെ വിചാരണ മാറ്റി
മെയ് 20, 27 തീയതികളില്‍ കലക്ടറേറ്റില്‍ വിചാരണക്ക് വെച്ച കണ്ണൂര്‍ താലൂക്കിലെ ദേവസ്വം പട്ടയകേസുകളുടെ വിചാരണ യഥാക്രമം ജൂലൈ 15, 22 തീയതികളില്‍ രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു

date