Skip to main content

ആയുര്‍വേദാശുപത്രികളില്‍ ഔഷധത്തോട്ടങ്ങള്‍

നിര്‍മ്മിക്കാന്‍ ഒരുങ്ങി  ഹരിതകേരളം മിഷന്‍
ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും  ഔഷധത്തോട്ടം നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പിണറായി ഗവ ആയുര്‍വേദ ഡിസ്പന്‍സറി, പിണറായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തോട്ടം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഔഷധ സസ്യങ്ങള്‍  വെച്ചു പിടിപ്പിക്കുന്നതിനുള്ള തുണി സഞ്ചികള്‍  പിണറായി ഗ്രാമ പഞ്ചായത്ത്  അംഗം അജിത  മെഡിക്കല്‍ ഓഫീസര്‍  ഡോ. ജിജോ ജോസിന് കൈമാറി.  ആദ്യഘട്ടമെന്ന നിലയില്‍  മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ എല്ലാ  സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളിലും  ഔഷധത്തോട്ടങ്ങള്‍ നിര്‍മിക്കും.
ചടങ്ങില്‍ ജീവനക്കാരായ പി പ്രമോദ്, കക്കോത്ത് പ്രഭാകരന്‍,  ഹരിതകേരള മിഷന്‍ ആര്‍ പി മാരായ  കെ ലത, അബിജാത് എന്നിവര്‍ പങ്കെടുത്തു

date