Skip to main content

ജില്ലയില്‍ ഒരാള്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (മെയ് 27) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മെയ് 23ന് മുംബൈയില്‍ നിന്ന് നാട്ടിലെത്തിയ കോട്ടയം മലബാര്‍ സ്വദേശി 45കാരനാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 25ന് അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 197 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.  
നിലവില്‍ 11676 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 47 പേരും അഞ്ചരക്കണ്ടി കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 69 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 19 പേരും വീടുകളില്‍ 11515 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 6082 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5818 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5489 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 264 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്

date