Skip to main content

ട്രാന്‍സ്‌ജെന്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു

 

     കൊച്ചി: ജില്ലയിലെ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സാമൂഹ്യനീതി വകുപ്പു മുഖേന ട്രാന്‍സ്‌ജെന്റര്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നു. ഇതിനായി നിശ്ചിത ഫോര്‍മാറ്റിലുളള അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് (ഇലക്ഷന്‍ ഐ.ഡി/ആധാര്‍/പാന്‍ ഇവയിലേതെങ്കിലും) ഹാജരാക്കണം. അപേക്ഷാഫോറം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നോ, സാമൂഹ്യനീതി വകുപ്പിന്റെ http://sjd.kerala.gov.in വെബ്‌സൈറ്റില്‍ നിന്നോ എടുക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് ഏഴിനകം കാക്കനാടുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കണം.

date