Post Category
ബ്ലഡ് ബാങ്കിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയ ബ്ലഡ് ബാങ്കിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തനത്തിനായി മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുളള 45 വയസ്സിന് താഴെ പ്രായമുളളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എസ്.സി. എം.എല്‍.ടി/ഡി.എം.എല്‍.ടി, എന്നിവയാണ് യോഗ്യത. ബ്ലഡ് ബാങ്ക് പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. താത്പര്യമുളളവര്‍ ജൂണ്‍ 18 ന് വൈകിട്ട് അഞ്ചിനകം വെളളപേപ്പറില്‍ എഴുതിയ അപേക്ഷ, യോഗ്യതാ രേഖകള്‍, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സ്‌കാന്‍ ചെയ്ത് thqhmannarkkad@gmail.com ല്‍ അയക്കണം. ഫോണ്‍: 04924224549.
date
- Log in to post comments