Skip to main content

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ  ഗ്രാന്‍ഡ് ഫിനാലെ ഇന്ന് (അഞ്ച്)

പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കാനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെ ഇന്ന് (മാര്‍ച്ച് അഞ്ച്)  വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2017 ഡിസംബര്‍ നാല് മുതല്‍ കൈറ്റ് വിക്ടേഴ്‌സിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്തു വരുന്ന  'ഹരിതവിദ്യാലയം' അറുപത് എപ്പിസോഡുകള്‍ പിന്നിട്ടു.  

തെരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ആദ്യ റൗണ്ടില്‍ ഷോയില്‍ മാറ്റുരച്ചത്.  ജി.എല്‍.പി.എസ്. ആനാട്, ജി.എച്ച്.എസ്. അവനവഞ്ചേരി, ജി.ജി.എച്ച്.എസ്.എസ്. കോട്ടണ്‍ഹില്‍ (തിരുവനന്തപുരം), ഐ.ഐ.എ.എല്‍.പി.എസ്. ചന്ദേര, എ.യു.പി.എസ്. ഉദിനൂര്‍, ജി.എച്ച്.എസ്.എസ്. ഉദിനൂര്‍ (കാസര്‍ഗോഡ്), ജി.യു.പി.എസ്. പുതിയങ്കം, ജി.യു.പി.എസ്. ഭീമനാട്, ജി.യു.പി.എസ്. കോങ്ങാട് (പാലക്കാട്), ജി.എച്ച്.എസ്.എസ്. കടയ്ക്കല്‍ (കൊല്ലം), എം.ഐ.എച്ച്.എസ്. പൂങ്കാവ് (ആലപ്പുഴ), പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര (മലപ്പുറം), എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്. ഉദയംപേരൂര്‍ (എറണാകുളം) എന്നീ സ്‌കൂളുകളാണ് അവസാന റൗണ്ടില്‍ മത്സരിച്ചത്. www.victers.itschool.gov.in സൈറ്റില്‍ തത്സമയവും youtube.com/itsvicters ല്‍ പിന്നീടും എപ്പിസോഡുകള്‍ കാണാം.

  അവസാന റൗണ്ടിലെത്തിയ മറ്റു പത്തു സ്‌കൂളുകള്‍ക്കും  ഒന്നര ലക്ഷം വീതവും ലഭിക്കും. ഇതിനുപുറമെ ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുത്ത സ്‌കൂളുകള്‍ക്ക് അടിസ്ഥാനസൗകര്യ വികസനത്തിനായി  സ്‌കൂളൊന്നിന് 50 ലക്ഷം മുതല്‍ ഒരു കോടി വരെ ധനവകുപ്പു മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

പി.എന്‍.എക്‌സ്.818/18

date