Skip to main content

കളിമൺപാത്ര നിർമ്മാണ തൊഴിലാളികളിൽ നിന്ന് വായ്പാ അപേക്ഷകൾ ക്ഷണിച്ചു

കളിമൺ ഉൽപന്ന നിർമ്മാണ തൊഴിലാളികളിൽ നിന്നും വായ്പാ അപേക്ഷകൾ ക്ഷണിച്ചതായി കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ മനേജിംഗ് ഡയറക്ടർ അറിയിച്ചു. കളിമൺ ഉൽപന്ന നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവൽക്കരണത്തിനും നൂതന സംരംഭങ്ങൾ ആരംഭിക്കുന്നതിനുമാണ് വായ്പ നൽകുന്നത്. ജാമ്യവ്യവസ്ഥയിൽ പരമാവധി രണ്ട് ലക്ഷം രൂപയാണ് വായ്പ നൽകുന്നത്. ആറ് ശതമാനം പലിശ നിരക്കിൽ 60 മാസം കാലാവധിയിൽ തിരിച്ചടച്ചാൽ മതി. അപേക്ഷകരുടെ പ്രായപരിധി 18 നും 55 നും ഇടയിലാകണം. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. www.keralapottery.org എന്ന വെബ്സൈറ്റിൽ പദ്ധതികളുടെ നിബന്ധനകൾ അപേക്ഷാ ഫോറം, അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലായ് 31 വൈകീട്ട് അഞ്ചിന് മുമ്പ് മാനേജിംഗ് ഡയറക്ടർ കേരള സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാം നില, കനക നഗർ, കവടിയാർ പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2727010.

date