Skip to main content

ബയോഫ്ലോക്ക് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂർ ജില്ലയിലെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ബയോഫ്ലോക്ക് മത്സ്യകൃഷിക്കായി താല്പര്യമുള്ള മത്സ്യ കർഷകരിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സ്വന്തമായോ കുറഞ്ഞത് മൂന്ന് വർഷത്തിന് പാട്ടത്തിനെടുത്തതോ ആയ ബയോഫ്ലോക്ക് യൂണിറ്റ് നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലമുള്ളവരും ഗുണഭോക്തൃ വിഹിതം അടയ്ക്കുവാൻ തയ്യാറുള്ളവരുമായിരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകൾച്ചർ പ്രമോട്ടർമാർക്കോ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലോ ജൂലൈ അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2441132 എന്ന നമ്പറിൽ ബന്ധപ്പെടാം.

date