Skip to main content

ജി ഐ എസ് സർവ്വേ നടത്താൻ സന്നദ്ധ പ്രവർത്തകരെ തേടുന്നു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ കാറളം, മുരിയാട് ഗ്രാമപഞ്ചായത്തുകളിൽ ജി ഐ എസ് സർവ്വേ നടത്തുന്നതിന് സന്നദ്ധ സേവകരെ ആവശ്യമുണ്ട്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് വേണ്ടി സ്വകാര്യ ഭൂമിയുടെയും വീടുകളുടെയും വിവരങ്ങളാണ് വാർഡ് തലത്തിൽ ശേഖരിക്കുന്നത്. ആൻഡ്രോയ്ഡ് ഫോൺ (5.4 വേർഷനും അതിന് മുകളിലുള്ളതും) കൈവശമുള്ള മുരിയാട്, കാറളം ഗ്രാമപഞ്ചായത്തുകളിലെ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് എന്യുമറേറ്റർമാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ ജൂലൈ ഒൻപതിനകം ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നമ്പർ. 9446576943, 9544335749, 7510398910, ഇമെയിൽ - bdoijk@gmail.com

date