Skip to main content

ഓണ്‍ലൈന്‍ പഠനം: കോന്നി വന വികാസ് ഏജന്‍സി  ടെലിവിഷന്‍ കൈമാറി

 

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി കാക്കാത്തി, മുളുമല, ആവണിപ്പാറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോന്നി വന വികാസ് ഏജന്‍സി നല്‍കിയ മൂന്നു ടെലിവിഷനുകള്‍ വനം മന്ത്രി അഡ്വ.കെ.രാജു വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. 

പത്തനംതിട്ട അടൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വനമഹോത്സവത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവേദിയിലാണ് ടെലിവിഷനുകള്‍ കൈമാറിയത്. ചടങ്ങില്‍ കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ശ്യാം മോഹന്‍ലാല്‍, വന സംരക്ഷണ സമിതി സെക്രട്ടറിമാരായ സംഗീത് ആര്‍.നായര്‍, ബൈജു, വി.എസ് വിമല്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date