ലേലം
കൊച്ചി: എറണാകുളം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ പിടിച്ചെടുത്തിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയിട്ടുളളതുമായ മൂന്ന് കാര്‍, ഏഴ്-ഓട്ടോറിക്ഷ, 10 മോട്ടോര്‍ സൈക്കിള്‍, രണ്ട് പിക്അപ് വാന്‍, ഒരു മിനിട്രക്ക്, 10-സ്‌കൂട്ടര്‍ എന്നീ വാഹനങ്ങള്‍ എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി മാര്‍ച്ച് 19-ന് രാവിലെ 11-ന് മാമല എക്‌സ്‌സൈസ് റെയിഞ്ച് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്‌സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്ന് താത്പര്യമുളളവര്‍ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2786848.
- Log in to post comments