Skip to main content

കരുവാറ്റ നാലാം വാർഡ്, വെണ്മണി എട്ടാം വാർഡ് എന്നിവ കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.

 

 

വെണ്മണി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിൽ കോവി ഡ് സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും ഈ വ്യക്തിക്ക് കരുവാറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിൽ ഒട്ടനവധി പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. രോഗവ്യാപനം തടയാൻ ആയിട്ടാണ് വെണ്മണി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ്, കരുവാറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് എന്നിവ കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടത്

date