2016 ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ 2016 ലെ മാധ്യമ അവാരഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗ് എം.വി വസന്ത് (രാഷ്ട്രദീപിക), വികസനോന്മുഖ റിപ്പോര്‍ട്ടിംഗ് എസ്.വി രാജേഷ് (മലയാള മനോരമ), ന്യൂസ് ഫോട്ടോഗ്രാഫി -മനു ഷെല്ലി (മെട്രോ വാര്‍ത്ത), കാര്‍ട്ടൂണ്‍ -ടി.കെ. സുജിത്ത് (കേരള കൗമുദി), ടി.വി റിപ്പോര്‍ട്ടിംഗ് -സുനില്‍ പി.ആര്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി റിപ്പോര്‍ട്ടിംഗിനുളള പ്രതേ്യക പരാമര്‍ശം -ജയ്‌സണ്‍ മണിയങ്ങാട് (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി.ന്യൂസ് എഡിറ്റിംഗ് -ശ്രീജിത്ത് കണ്ണോത്ത് (മീഡിയാ വണ്‍), ടി.വി ന്യൂസ് ക്യാമറ -ശരത്.എസ് (മാതൃഭൂമി ന്യൂസ്), ടി.വി ന്യൂസ് റീഡര്‍ -സുജയ പാര്‍വതി.എസ് (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി അഭിമുഖം -ഉണ്ണി ബാലകൃഷ്ണന്‍ (മാതൃഭൂമി ന്യൂസ്) എന്നിവരാണ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി പി. വേണുഗോപാലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
25,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കും. പ്രതേ്യക ജൂറി പരാമര്‍ശത്തിന് 15,000 രൂപയും പ്രശസ്തി പത്രവുമാണ് നല്‍കുക.
ജനറല്‍ റിപ്പോര്‍ട്ടിംഗിന് രാഷ്ട്രദീപിക റിപ്പോര്‍ട്ടര്‍ (ബ്യൂറോ ചീഫ്) എം.വി.വസന്ത് തയ്യാറാക്കി രാഷ്ട്രദീപികയില്‍ 2016 നവംബര്‍ എട്ട് മുതല്‍ 12 വരെ പ്രസിദ്ധീകരിച്ച നായാടികള്‍: അയിത്തത്തിന്റെ അഴിയാക്കുരുക്ക് എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. കേരളത്തിലെ നായാടി സമുദായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയതാണ് ഈ അനേ്വഷണ പരമ്പര.
വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ എസ്.വി. രാജേഷ് തയ്യാറാക്കി മനോരമയില്‍ 2016 നവംബര്‍ ഒന്നു മുതല്‍ ആറ് വരെ പ്രസിദ്ധീകരിച്ച ഇടമലക്കുടിയിലെ ജീവിതങ്ങള്‍ എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്. ഇടമലക്കുടിയിലെ ആദിവാസികളുടെ പ്രശ്‌നങ്ങളാണ് ഈ പരമ്പരയിലൂടെ തുറന്നു കാട്ടുന്നത്.
കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ 2016 ഒക്‌ടോബര്‍ 30 ന് കേരളകൗമുദിയില്‍ കേരളം അന്നും ഇന്നും എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിസ്റ്റ് ടി.കെ. സുജിത്തിന്റെ കാര്‍ട്ടൂണ്‍ അവാര്‍ഡിന് അര്‍ഹമായി.
ടി.വി അഭിമുഖം വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ഉണ്ണി ബാലകൃഷ്ണന്‍ അവാര്‍ഡിന് അര്‍ഹനായി. മുഖ്യമന്ത്രിയാകും മുമ്പേ 2016 ജനുവരി രണ്ടിന് പിണറായി വിജയനുമായി മാതൃഭൂമി ന്യൂസില്‍ നടത്തിയ അഭിമുഖമാണ് അവാരഡിനര്‍ഹനാക്കിയത്.
ടി.വി വാര്‍ത്ത വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ 2016 അഗസ്റ്റ് 24,25 തീയതികളില്‍ സംപ്രേഷണം ചെയ്ത വയനാട് ആദിവാസിഭൂമി എന്ന റിപ്പോര്‍ട്ടിംഗിന് ഏഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ ജയ്‌സണ്‍ മണിയങ്ങാട് ജൂറിയുടെ പ്രതേ്യക പരാമര്‍ശം നേടി. ആദിവാസി കോളനികളില്‍ വികസനമെത്താതെ വികസനമെന്ന പേരില്‍ നടത്തുന്ന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിന്റെ വിശദവിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നത്.
ടി.വി ന്യൂസ് എഡിറ്റിംഗ് വിഭാഗത്തില്‍ മീഡിയാ വണില്‍ 2016 ഫെബ്രുവരി 12ന് സംപ്രേഷണം ചെയ്ത കുട്ടി റൈഡേഴ്‌സ് എന്ന റിപ്പോര്‍ട്ടിന്റെ എഡിറ്റര്‍ ശ്രീജിത്ത് കണ്ണോത്ത് അവാര്‍ഡിന് അര്‍ഹനായി. നിയമങ്ങള്‍ വകവയ്ക്കാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ബൈക്ക് യാത്രയാണ് ഈ വാര്‍ത്തയുടെ കാതല്‍.
ടി.വി ക്യാമറ വിഭാഗത്തില്‍ ഫ്രീഡം സീക്കേഴ്‌സ് എന്ന സ്റ്റോറി ചെയ്ത മാതൃഭൂമി ന്യൂസിലെ ക്യാമറാമാന്‍ ശരത്.എസ് അവാര്‍ഡിന് അര്‍ഹനായി. മാതൃഭൂമി ന്യൂസില്‍ 2016 ആഗസ്റ്റ് 15ന് സംപ്രേഷണം ചെയ്തതാണ് ഈ സ്റ്റോറി. വികസന പാതയില്‍ വഴിമുട്ടി നിന്നു പോകുന്ന ആനക്കൂട്ടവും അത് മനുഷ്യമേഖലകളില്‍ ഉണ്ടാക്കുന്ന നാശവും ഭീതിയും ഇതില്‍ ചിത്രീകരിച്ചിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസിലെ സുജയ പാര്‍വതി ന്യൂസ് റീഡര്‍ക്കുളള സംസ്ഥാന മാധ്യമ അവാര്‍ഡിന് അര്‍ഹരായി. ഏഷ്യാനെറ്റ് ന്യൂസില്‍ 2016 മെയ് ഒന്നിനാണ് ഈ വാര്‍ത്താ ബുളളറ്റിന്‍ സംപ്രേഷണം ചെയ്തത്.
ഡോ. സെബാസ്റ്റ്യന്‍ പോള്‍, മുന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍, സരിത വര്‍മ്മ (ജനറല്‍ റിപ്പോര്‍ട്ടിംഗ്), എം.പി അച്യുതന്‍, എന്‍.പി. രാജേന്ദ്രന്‍, ഡോ. പി.എസ് ശ്രീകല (വികസനോന്മുഖ റിപ്പോര്‍ട്ടിംഗ്), ശിവന്‍, ജി.എസ് വിജയന്‍, എന്‍.പി ചന്ദ്രശേഖരന്‍ (ന്യൂസ് ഫോട്ടോഗ്രാഫി), ഡോ. എം. ലീലാവതി, സി.ജെ. യേശുദാസന്‍, എം.എം മോനായി (കാര്‍ട്ടൂണ്‍), സണ്ണിക്കുട്ടി എബ്രഹാം, എം.കെ. വിവേകാനന്ദന്‍ നായര്‍, പ്രൊഫ. ജമീല ബീഗം(ടി.വി റിപ്പോര്‍ട്ടിംഗ്), ലെനിന്‍ രാജേന്ദ്രന്‍, രമേശ് വിക്രമന്‍, ഉഷ എസ്.നായര്‍ (ടി.വി വീഡിയോ എഡിറ്റിംഗ്) എന്‍.അളഗപ്പന്‍, എം.ജെ. രാധാകൃഷ്ണന്‍ കെ.ജി ജയന്‍ (ന്യൂസ് ക്യാമറാമാന്‍), ചെറിയാന്‍ ഫിലിപ്പ്, കെ.മായ ശ്രീകുമാര്‍, സജിത മഠത്തില്‍ (ടി.വി ന്യൂസ് റീഡര്‍) ജേക്കബ് പുന്നൂസ്, സി. ഗൗരീദാസന്‍ നായര്‍, എ. ഷാജഹാന്‍ (ടി.വി അഭിമുഖം) എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി.വി സുഭാഷ്, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവരും പങ്കെടുത്തു.
പി.എന്‍.എക്‌സ്.837/18
- Log in to post comments