ഓണ്‍ലൈന്‍ പഠനം - അധ്യാപകര്‍ക്ക് പരിശീലനവുമായി എസ്.എസ്.കെ.
സ്കൂള്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന്റെ ഫലമായി അധ്യാപകര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ഉറപ്പാക്കാനുള്ള പരിശീലനം നല്കാന് പദ്ധതി തയാറാക്കിയതായി സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ.അബ്ദുല്‍ ഹക്കീം അറിയിച്ചു. വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ക്ലാസുകള്‍ക്ക് ശേഷം കുട്ടികള്‍ക്കുണ്ടാവുന്ന സംശയങ്ങള്‍ അധ്യാപകര്‍ തീര്‍ത്തു കൊടുക്കുകയും ആവശ്യമായ വിദശീകരണങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നുണ്ട്. കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്ന വാട്സ് ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ഇത് നടക്കുന്നത്.
പഠന വീഡിയോകള്‍ തയാറാക്കുക, ലഭ്യമാവുന്ന ഓണ്‍ലൈന്‍ വിഭവങ്ങള്‍ കുട്ടികള്‍ക്ക് പറ്റുന്ന രീതിയില്‍ തയ്യാറാക്കി നല്‍കുക, കുട്ടികളുടെ പഠന നേട്ടങ്ങള്‍ വിലയിരുത്തുക മുതലായ കാര്യങ്ങളില്‍ പ്രയാസമുള്ളവരെ സഹായിക്കാന്‍ വേണ്ടിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ഡയറ്റ്, കൈറ്റ് എന്നിവയുടെ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിശീലനത്തിന്റെ ഒന്നാം ഘട്ടത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി, വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്കാണ് അവസരം. അധ്യാപകര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്കാണ് മൂന്ന് ദിവസങ്ങളിലായി രണ്ട് മണിക്കൂര്‍ വീതമുള്ള പരിശീലനം നല്‍കുക. താല്പര്യമുള്ളവര്ക്ക് ജൂലൈ 18ന് വൈകീട്ട് നാല് മണി വരെ https://forms.gle/J9eD666BV6QaWKGb7 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍; 9447758636
- Log in to post comments