ദുരന്ത നിവാരണം: വീഡിയോ കോണ്‍ഫറന്‍സ് വഴി പരിശീലനം
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ട്രേറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിശീലനം നല്‍കി. ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍, ദുരന്തങ്ങള്‍ നേരിടാനുള്ള സേനയെ സജ്ജമാകാനുള്ള നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കുവെച്ചത്.
നേരത്തെ മൂന്ന് ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ടേബിള്‍ ടോപ്പ് രണ്ടാം ഘട്ട പരിശീലനം.
ഇടുക്കി, വയനാട്, പത്തനംതിട്ട , പാലക്കാട്, കോട്ടയം എന്നീ അഞ്ച് ജില്ലകളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും പ്രതിനിധികളാണ് നേതൃത്വം നല്‍കിയത്. ജില്ലയില്‍ നിന്ന് വിവിധ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.
- Log in to post comments