Post Category
ഇ പരാതി പരിഹാര അദാലത്ത് എട്ടിന്
പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് വേണ്ടി ആഗസ്റ്റ് എട്ട് (ശനിയാഴ്ച) ഉച്ച രണ്ട് മണിക്ക് തലപ്പിള്ളി താലൂക്കിലെ ഇ - പരാതി പരിഹാര അദാലത്ത് നടത്തുന്നു. ആഗസ്റ്റ് ഒന്നുവരെ അപേക്ഷകൾ പൊതുജനങ്ങൾക്ക് നേരിട്ട് അക്ഷയകേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിങ് മുഖേനയാണ് അദാലത്ത് നടത്തുക. പരാതിക്കാർക്ക് അക്ഷയകേന്ദ്രം വഴി അദാലത്തിൽ പങ്കെടുക്കാം. സി എം ഡി ആർ എഫ്, എൽ ആർ എം കേസ്, റേഷൻ കാർഡ് സംബന്ധിച്ച പരാതികൾ, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ അദാലത്തിൽ സ്വീകരിക്കുന്നതല്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. ഫോൺ: 04884 232226.
date
- Log in to post comments