Skip to main content

അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം

    ജില്ലയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരികെ വന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട കരാറുകാരും കെട്ടിടം നല്‍കിയ കെട്ടിട ഉടമകളും ജില്ലാ ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം.  തൊഴിലാളികളുടെ പേര്, ആധാര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, നിലവിലെ താമസ സ്ഥലത്തിന്റെ മേല്‍വിലാസം എന്നീ വിവരങ്ങളാണ് dlompm@gmail.com ഇ.മെയില്‍/ഫോണ്‍ വഴിയോ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഫോണ്‍: 0483-2734814, 8547655272, 9349404050, 9447149770. 
 

date