Skip to main content

ഇന്നും നാളെയും കടകള്‍  വൈകീട്ട് എട്ടുവരെ പ്രവര്‍ത്തിക്കാം

    ബലിപെരുന്നാളിനോടനുബന്ധിച്ച് ഇന്നും നാളെയും (ജൂലൈ 29, 30) തീയതികളില്‍ കണ്‍െയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് എട്ട് വരെ പ്രവര്‍ത്തിപ്പിക്കുന്നതിന്  കോവിഡ് മുഖ്യ സമിതി യോഗം അനുമതി നല്‍കി. കണ്‍െയ്ന്‍മെന്റ് സോണുകളില്‍ ഇതേ ദിവസങ്ങളില്‍ ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകീട്ട് അഞ്ച് വരെ പ്രവര്‍ത്തിപ്പിക്കാം. കണ്‍െയ്ന്‍മെന്റ് സോണുകളിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. കണ്‍െയ്ന്‍മെന്റ് സോണുകളിലുള്ള ബാങ്കുകള്‍ കുറഞ്ഞ ജീവനക്കാരെ ഉപയോഗപ്പെടുത്തി രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്‍് വരെ പ്രവര്‍ത്തിപ്പിക്കാം. 
    പൊന്നാനി നഗരസഭയിലെ 35 ഒഴികെയുള്ള വാര്‍ഡുകളില്‍ നിലവിലുള്ള കര്‍ശന നിയന്ത്രണം ഒഴിവാക്കി. 35-ാം വാര്‍ഡിലുള്ള നിയന്ത്രണങ്ങള്‍ തുടരും.
യോഗത്തില്‍ എ.ഡി.എം എന്‍.എം മെഹറലി, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ഹേമലത, ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ്  ടി.ജി ഗോകുല്‍, പി.എ.യു ജില്ലാ കോര്‍ഡിനേറ്റര്‍ പ്രീതി മേനോന്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ. രാകേഷ് എന്നിവര്‍ പങ്കെടുത്തു.  
 

date