Skip to main content

ഓട്ടോ തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നു നല്‍കി

 

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ  ചുങ്കം, മാഹി റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ 200 ഓട്ടോ തൊഴിലാളികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. ഹോമിയോ ഡോക്ടര്‍ ഷംന ഉപയോഗക്രമം വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, തൊഴിലാളി നേതാക്കളായ കെ.വി.പ്രകാശന്‍, വി.കെ.നിസാര്‍, സി.വി.റിഷാദ്, കെ.പി.ഫൈസല്‍, നൗഷാദ്, എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ മറ്റ് പ്രദേശങ്ങളിലെ ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മരുന്ന് നല്‍കും.

 

date