ഓപ്പറേഷന് ദം' പരിശോധന തുടരും
ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് ഇല്ലാതെ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ബിരിയാണി കച്ചവടം നടത്തുന്ന സാഹചര്യത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഓപ്പറേഷന് ദം' പരിശോധന തുടരും. ജില്ലയിലെ 37 കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ പരിശോധന നടത്തി. പരിശോധനയില്‍ ബിരിയാണി, കുടിവെള്ളം, മറ്റു ഭക്ഷ്യ വസ്തുക്കള്‍ എന്നിവയുടെ 17 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി കോഴിക്കോട് റീജിയനല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് ഇല്ലാതെ ഭക്ഷ്യ വ്യാപാരം നടത്തിയവര്‍ക്ക് നോട്ടീസ് നല്‍കുകയും നിശ്ചിത സമയത്തിനുള്ളില്‍ രജിസ്ട്രേഷന് നേടി ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
നാഷനല്‍ ഹൈവേ അടക്കമുള്ള റോഡുകളുടെ ഇരുവശങ്ങളിലും ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിക്കാതെ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്നുവെന്ന പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പുന് വ്യാപകമായി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി.ജയശ്രീ അറിയിച്ചു.
- Log in to post comments