Skip to main content

കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി   മുത്തൂറ്റ് ഗ്രൂപ്പ് വാഹനം സംഭാവന ചെയ്തു

 കോവിഡ് റാപ്പിഡ് പരിശോധനയ്ക്കായി മുത്തൂറ്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ജില്ലാഭരണകൂടത്തിന് വാഹനം കൈമാറി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ സാന്നിധ്യത്തില്‍ പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ മിഥിലേഷ് മുരളി, ബി.ഡി.എം വിപിന്‍ കെ.ടോം, എഞ്ചിനീയറിംഗ് മാനേജര്‍ അലക്‌സ് മാത്യു എന്നിവര്‍ ചേര്‍ന്ന് വാഹനത്തിന്റെ താക്കോല്‍ എന്‍എച്ച്എം ഡിപിഎം ഡോ.എബി സുഷന് കൈമാറി. ജില്ലയില്‍ രോഗവ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കോവിഡ് പരിശോധന ശക്തമാക്കാന്‍  ജില്ലയിലെ ഓരോ താലൂക്കിനും ഓരോ റാപ്പിഡ് ടെസ്റ്റ് വാഹനം തയാറാക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. 

 

date