Skip to main content

വെള്ളങ്ങൂര്‍ പാടത്ത് കൊയ്ത്തുത്സവം നടത്തി

    തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍, വെളളങ്ങൂര്‍ പാടശേഖരസമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വെള്ളങ്ങൂര്‍  പാടശേഖരത്തിലെ 14 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സി ക്രിസ്റ്റഫര്‍ ഉദ്ഘാടനം  ചെയ്തു. തോട്ടപ്പുഴശേരിയെ തരിശുരഹിത പഞ്ചായത്താക്കി മാറ്റുകയും അതോടൊപ്പം തോട്ടപ്പുഴശേരി ബ്രാന്‍റ് അരി അടുത്ത വര്‍ഷം മാര്‍ക്കറ്റില്‍ ലഭ്യമാക്കുകയുമാണ് പഞ്ചായത്തിന്‍റെ ലക്ഷ്യമെന്ന് പ്രസിഡന്‍റ് പറഞ്ഞു. വൈസ്പ്രസിഡന്‍റ് സി.വി.ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങളായ പ്രകാശ്, ഉഷാകുമാരി, പുല്ലാട് കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ബ്ലസി മറിയം ജോണ്‍, കൃഷി ഓഫീസര്‍ ജയശ്രീ ഭാസ്കര്‍, ബി.ഷിഹാബുദീന്‍, പാടശേഖര സമിതി പ്രസിഡന്‍റ് പി.ആര്‍.രാധാകൃഷ്ണന്‍, സെക്രട്ടറി സുമേഷ്, അംഗങ്ങളായ ബിജു, കുട്ടന്‍, സോമന്‍പിള്ള, ഹരിദാസ്, സുരേന്ദ്രന്‍, കാര്‍ഷിക വികസന സമിതി അംഗം ഫിലിപ്പ് എം. കോശി തുടങ്ങിയവര്‍ സംസാരിച്ചു.
                                              (പിഎന്‍പി 574/18)    

date