കൊണ്ടോട്ടിയില്‍ നഗരസഭാ പ്രദേശങ്ങളും വീടുകളും അണുവിമുക്തമാക്കി
കൊണ്ടോട്ടി കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ അഗ്നിരക്ഷാ സേനയും താലൂക്ക് ദുരന്ത നിവാരണ സേനയും സംയുക്തമായി കോവിഡ് പോസ്റ്റീവായ ആളുകള്‍ താമസിച്ച വീടുകളും നഗരസഭാ പ്രദേശങ്ങളും അണുവിമുക്തമാക്കി. അന്‍പതിലേറേ വീടുകളാണ് അണുവിമുക്തമാക്കിയത്. തൈതോടീ, ചെരിച്ചങ്ങാടി, കൊടിമരം, മാധവന്‍ കുന്നത്ത് ഭാഗങ്ങളിലാണ് അണുനശീകരണം നടത്തിയത്.
സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലായനിയാണ് അണുനശീകരണത്തിനായി ഉപയോഗിച്ചത്. തിരുവാലി ഫയര്‍ ഓഫീസര്‍ അബ്ദുല്‍ സലാം, കൊണ്ടോട്ടി താലൂക്ക് ദുരന്തനിവാരണ സേന കോര്‍ഡിനേറ്റര്‍ ഉമറലി ശിഹാബ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ എം.ഫസലുള്ള, വിജീഷ് ഉണ്ണി, ടി.ഡി.ആര്‍.എഫ്. വളണ്ടിയര്‍മാരായ മശ്ഹൂദ് മപ്പുറം, സലീം മപ്പുറം, മുഹ്സിന്‍ കൊണ്ടോട്ടി, ഷാഫി കൊണ്ടോട്ടി, നവനീത് നെടിയിരിപ്പ്, ആഷിഫ് കൊണ്ടോട്ടി, ഇഷാറുല്‍ അമീന്‍ ഒളവട്ടൂര്‍ എന്നിവരാണ് അണുനശീകരണം നടത്തിയത്. അക്ഷര ക്ലബും സഹായവുമായി എത്തി.
- Log in to post comments