Skip to main content

മാസ്‌ക്കുകള്‍ വിതരണം ചെയ്തു

സംസ്ഥാന സാക്ഷരത  മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ആദിവാസി സാക്ഷരത  പഠിതാക്കള്‍ക്കായി മാസ്‌ക്കുകള്‍ വിതരണം ചെയ്തു. ആദിവാസി ഊരുകളിലേക്കുള്ള മാസ്‌ക്കുകളുടെ വിതരണോദ്ഘാടനം സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ആദ്യഘട്ടത്തില്‍ 5000 മാസ്‌ക്കുകളാണ് വിതരണം ചെയ്യുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൈനാട്ടി എടപ്പെട്ടി ആദിവാസി കോളനിയില്‍ നടന്ന ചടങ്ങില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.എം. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എന്‍. ബാബു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, എം.ബി. വിനോദ്, പ്രേരക്മാരായ പി.വി. വാസന്തി, എ.പി. മഞ്ജുഷ, പി.വി. അനിത, എം. പുഷ്പലത, കെ.ജി. വിജയകുമാരി, ഇന്‍സ്ട്രക്ടര്‍ സി. നീതു തുടങ്ങിയവര്‍ പങ്കെടുത്തു.

date