Post Category
വാഹനങ്ങളില്‍ ടൂ ചേംബേര്‍ഡ് സിസ്റ്റം ഏര്‍പ്പെടുത്തണം
കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം കൂടുതലായി ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ടൂ ചേംബേര്‍ഡ് സിസ്റ്റം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ടാക്‌സി വാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍, സ്വകാര്യ ബസ്സുകള്‍, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ എന്നിവയിലാണ് സംവിധാനം ഏര്‍പ്പെടുത്തേണ്ടത്. ഇത്തരത്തിലുള്ള വാഹനങ്ങളില്‍ ഡ്രൈവര്‍ സീറ്റ് ഉള്‍പ്പെടുന്ന ഭാഗം യാത്രക്കാര്‍ ഇരിക്കുന്ന ഭാഗത്തു നിന്ന് സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വേര്‍തിരിച്ച് രണ്ട് ചേമ്പറുകളായി തിരിക്കണം. ഈ സംവിധാനം ഗുഡ്‌സ് വാഹനങ്ങള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ ഒഴികെ യാത്രാ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ഉടന്‍ ഏര്‍പ്പെടുത്തണം.
date
- Log in to post comments