ലൈഫ് 2020: വെബ് സൈറ്റ് പ്രവർത്തനക്ഷമമായി; ഇന്നു(ആഗസ്റ്റ് 1) മുതൽ വീടിന് അപേക്ഷിക്കാം
ആലപ്പുഴ: സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫിലേക്ക് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് ഇന്നു മുതൽ (ഓഗസ്റ്റ് ഒന്ന്) ആരംഭിക്കും. വെബ്സൈറ്റ് വിലാസം:
www.life2020.kerala.gov.in ആണ്.
വ്യക്തികൾക്കും ,അക്ഷയ, സ്ഥാപനങ്ങൾക്കും മൊബൈൽ നമ്പറിൽ user create ചെയ്ത് അപേക്ഷ സമർപ്പിക്കാം.
സെക്രട്ടറിയുടെയും പഞ്ചായത്തിലെയും സുലേഖ ഐ.ഡി. ഉപയോഗിച്ച് ഹെൽപ് ഡസ്ക് ക്രീയേറ്റ് ചെയ്യാനും അപേക്ഷ അയയ്ക്കാനും കഴിയും.
അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങൾ വെബ് സൈറ്റിൻ്റെ ഹോം പേജിൽ കാണാം.
ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ ച്ചവടെ .
1 . അർഹതാ മാനദണ്ഡങ്ങൾ പരിശോധിച്ച് അർഹതയുള്ളവർ മാത്രം അപേക്ഷ സമർപ്പിക്കാൻ ശ്രദ്ധിക്കുക
2. ആവശ്യമായ രേഖകൾ സൈറ്റിൻ്റെ ഹോം പേജിൽ പറയുന്നുണ്ട്. അത് സംഘടിപ്പിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക .
3. അർഹതയില്ലാത്ത അപേക്ഷകൾ പരിശോധനാ സമയത്ത് നിരസിക്കും എന്നിരിക്കെ അർഹതയില്ലാത്തവരുടെ അപേക്ഷ അയയ്ക്കുന്നത് നിരുത്സാഹപ്പെടുത്തേണ്ടതാണ്.
കണ്ടൈയിൻമെൻറ്/ ക്ലസ്റ്റർ മേഖല തുടങ്ങിയ സ്ഥലങ്ങളിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും ഉള്ള ബുദ്ധിമുട്ട് പരിഗണിച്ച് ആ മേഖലകളിൽ 14 ന് ശേഷവും കുറച്ചു കൂടി സമയം ലഭിച്ചേക്കും.
അതു കൊണ്ട് ആശങ്ക വേണ്ടെന്നും ലൈഫ് മിഷൻ ജില്ല കോ-ഓഡിനേറ്റർ അറിയിച്ചു. .
- Log in to post comments