Post Category
കോവിഡ് ധനസഹായം അപേക്ഷ തീയ്യതി നീട്ടി
ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്ക് കോവിഡ് ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയ്യതി നീട്ടി. ആഗസ്റ്റ് പത്തുവരെ അപേക്ഷിക്കാം.അപേക്ഷകര്‍ പേര്, അംഗത്വ നമ്പര്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍,ഐ എഫ് സി നമ്പര്‍, ബ്രാഞ്ചിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ആധാര്‍ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ മുന്‍ പേജ് പകര്‍പ്പ് എന്നിവ 8301045320 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ അല്ലെങ്കില്‍ ipofficemtdy@gmail.com ലേക്കോ സമര്‍പ്പിക്കണം.മുന്‍പ് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സമര്‍പ്പിച്ച് ഇതിനകം തുക ലഭിക്കാത്തവര്‍ 8547655339 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments