Skip to main content

*ക്യാമ്പുകളില്‍ കഴിയുന്നവര്‍ പുറത്തേക്ക് പോകരുത്- ജില്ലാ കലക്ടര്‍*

കാലവര്‍ഷക്കെടുതികളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് താമസം മാറിയവര്‍ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല കര്‍ശന നിര്‍ദ്ദേശം നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകളില്‍ കഴിയേണ്ടത്.

ആവശ്യമായ വസ്തുക്കള്‍ ക്യാമ്പുകളില്‍ തന്നെ ലഭ്യമാക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണം. മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍, സോപ്പ്, എലിപ്പനിക്കുള്ള മരുന്ന് മുതലായവ ലഭ്യമാക്കണം. റേഡിയോയും അനൗണ്‍സ്‌മെന്റ് സംവിധാനവും ഒരുക്കണം. ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.

 

date