Skip to main content

പൂമല ഡാം: ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

പൂമലഡാമിൽ ജലനിരപ്പ് വ്യാഴാഴ്ച രാവിലെ 27 അടിയായതിനെ തുടർന്ന് ഒന്നാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ജലനിരപ്പ് 28 അടിയാവുമ്പോൾ ഷട്ടറുകൾ തുറക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. 29 അടിയാണ് പരമാവധി ജലനിരപ്പ്. ഷട്ടറുകൾ ഏതു സമയവും തുറക്കാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date