പ്ലസ് വൺ പ്രവേശനം അപേക്ഷാ സമർപ്പണം 14 വരെ
ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ആഗസ്റ്റ് 14 വരെ. 37970 അപേക്ഷകർ ഇതുവരെയായി ലിങ്കിൽ കയറി. 33686 എണ്ണം ഉറപ്പാക്കി. എസ് എസ് എൽ സി-30672, സി ബി എസ് ഇ-1490, ഐ സി എസ് സി-288, മറ്റുള്ളവ-78 എന്നിങ്ങനെയാണ് അപേക്ഷകൾ ഉറപ്പാക്കിയത്. ആകെ 40000 അപേക്ഷകളാണ് പ്രതീക്ഷിക്കുന്നത്.
സ്പോർട്ട്സ് ക്വാട്ട അപേക്ഷാർത്ഥികൾക്ക് ആഗസ്റ്റ് അഞ്ച് മുതൽ അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിൽ രണ്ട് ഘട്ടങ്ങളാണ് അപേക്ഷ സമർപ്പിക്കാൻ വേണ്ടിയുള്ളത്. ആദ്യഘട്ടത്തിൽ അഡ്മിഷൻ ലിങ്കിൽ അച്ചീവ്മെന്റ് രജിസ്ട്രേഷൻ നടത്തണം. ശേഷം കിട്ടുന്ന പ്രിന്റൗട്ട്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്‌കാൻ ചെയ്ത് അതാത് ജില്ലാ സ്പോർട്‌സ് കൗൺസിലിലേക്ക് മെയിൽ ചെയ്യണം. ഇതിനായി നേരിട്ട് പോകേണ്ടതില്ല. രണ്ടാമത്തെ ഘട്ടത്തിൽ എച്ച് എസ് സി എ പി(വരെമു)യിൽ അപ്ലൈ ഓൺലൈൻ സ്പോർട്സ് ലിങ്കിൽ സ്‌കോർ കാർഡിലെ വിവരങ്ങൾ നൽകി സാധാരണ പോലെ അപേക്ഷിക്കാം. ഓഗസ്റ്റ് 18 വരെ സ്പോർട്ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് എതെങ്കിലും വിധത്തിൽ പോരായ്മകളുണ്ടെങ്കിൽ തിരുത്താൻ ട്രയൽ അലോട്ട്മെന്റിൽ അവസരമുണ്ട്. അതിനായി രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഓഗസ്റ്റ് 10ന് ശേഷം ഒരു ഒ ടി.പി നമ്പർ വരും. അതനുസരിച്ച് പേരായ്മകൾ തിരുത്തതാനും പുതുതായി കൂട്ടി ചേർക്കാനും കഴിയും. ഇതിനായി രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്ന സമയത്തെ മൊബൈൽ വാട്‌സ്ആപ്പ് നമ്പറും വിദ്യാർത്ഥിയുടെ കൈവശം ഉണ്ടായിരിക്കണം.
വിഭിന്ന ശേഷി വിഭാഗത്തിലുള്ള അപേക്ഷകർ അതാത് സ്‌കുളുകൾ / ബിആർസി / സിആർസി അധ്യാപകരെ സമീപിക്കേണ്ടതാണ്. വിഭിന്നശേഷി അപേക്ഷാർത്ഥികളുടെ രക്ഷിതാക്കൾ ഫോണിലൂടെ ഐഇഡിസി റിസോഴ്സ് അധ്യാപകരെയോ അവർ പഠിച്ച സ്‌കൂളിലെ അധ്യാപകരെയോ ബന്ധപ്പെട്ട് വിവരങ്ങൾ നൽകിയാൽ മറ്റ് സ്ഥലങ്ങളിലേക്ക് പോകാതെ തന്നെ അവരുടെ അപേക്ഷ അപ്‌ലോഡ് ചെയ്ത് കൊടുക്കുന്നതാണ്.
- Log in to post comments