Skip to main content

എൻ എസ് ക്യു എഫ്: തൃശൂർ ജി വി എച്ച് എസ് എസ് ഗേൾസിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം

ദേശീയ നൈപുണി പദ്ധതി (എൻ എസ് ക്യു എഫ്) പ്രകാരം തൃശൂർ ഗേൾസ് ഗവ വി എച്ച് എസ് എസിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. സ്‌കൂളിൽ സയൻസ് സ്ട്രീമിലുള്ള മെഡിക്കൽ എക്യുപ്‌മെന്റ് ടെക്‌നീഷൻ (എം.ഇ.ടി, കോഡ്-34), ഫ്രണ്ട്ലൈൻ ഹെൽത്ത് വർക്കർ (എഫ്. എച്ച്. ഡബ്ല്യു, കോഡ് 31), ബ്യൂട്ടി തെറാപ്പിസ്റ്റ് (ബി.പി, കോഡ്-21), എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19 പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് വിലാസം - www.vhscap.kerala.gov.in, ഹെൽപ്പ് ലൈൻ നമ്പർ - 0487-2327363, 9446483936, 9497890652, 9495226588, 9961240364.

date