Skip to main content

മികച്ച കോളേജ് അധ്യാപകർക്കുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലക്ക് കീഴിലുള്ള കോളേജുകളിലെ മികച്ച അധ്യാപകർക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അദ്ധ്യാപകരംഗത്തെ മികവിനെ ആസ്പദമാക്കി മെഡിസിൻ, ആയൂർവ്വേദം, ഡെന്റൽ ഹോമിയോ, നഴ്സിംഗ്, ഫാർമസി, അലൈഡ് ഹെൽത്ത് എന്നീ മേഖലകളിലെ അദ്ധ്യാപകർക്കാണ് പുരസ്‌കാരം നൽകുക. ആരോഗ്യ സർവ്വകലാശാാലയുടെ വെബ്സൈറ്റിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പുകളും പ്രിൻസിപ്പലിന്റെ അനുമതി പത്രത്തോടും കൂടി രജിസ്ട്രേഡ് പോസ്റ്റായോ സ്പീഡ് പോസ്റ്റായോ, നേരിട്ടോ സമർപ്പിക്കണം. കവറിന് പുറത്ത് മുകളിലായി 'ബെസ്റ്റ് ടീച്ചർ അവാർഡ് 2020 നുളള അപേക്ഷ' എന്നെഴുതണം. അപേക്ഷകൾ സെപ്റ്റംബർ നാലിന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം. വ്യക്തികൾക്കോ, സംഘടനകൾക്കോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. സർവ്വകലാശാല ഗവേർണിങ് കൗൺസിൽ മെമ്പർമാർ, ഫാക്കൽറ്റി ഡീൻമാർ, പ്രിൻസിപ്പൽമാർ എന്നിവർ അപേക്ഷിക്കേണ്ടതില്ല. വിലാസം - രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല, മെഡിക്കൽ കോളേജ് പി.ഓ, തൃശൂർ - 680596. വെബ്സൈറ്റ് വിലാസം - www.kuhs.ac.in ഫോൺ- 0487 2207752.

date