Skip to main content

മൂഴിയാറിലെ  3 ഷട്ടറുകൾ തുറക്കും : പമ്പാനദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ആലപ്പുഴ : പത്തനംതിട്ട ജില്ലയിൽ അതിശക്തമായ മഴ ഉള്ളതിനാൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്ക കയാണ്. ശക്തമായ മഴ ഇതേ രീതിയിൽ തുടരുകയാണങ്കിൽ ഇന്നു വൈകുന്നേരം 7  മണിയോടുകൂടി മൂഴിയാർ ഡാമിൻ 3 ഷട്ടറുകൾ 30  സെൻറീമീറ്റർ വീതം  ഉയർത്തി 51.36 ക്യൂമെന്റ് നിരക്കിൽ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതാണ്. ആയതിനാൽ പമ്പനദിയുടെ തീരപ്രദേശങ്ങളായ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, ചെറുയന, മാന്നാർ തിരുവൻവണ്ടൂർ, പാണ്ടനാട്', എടത്വാ, ചെന്നിത്തല തൃപ്പെരുന്തുറ, വീയപുരം, കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങു ന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date