Skip to main content

നിളയോരം പാര്‍ക്കിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ക്ക് മൂന്ന് കോടി 

    ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് കുറ്റിപ്പുറം നിളയോരം പാര്‍ക്കിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ പറഞ്ഞു. പാര്‍ക്കിന്റെ രണ്ടാം ഘട്ട നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു എം.എല്‍.എ. പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡിജിറ്റല്‍ ലൈബ്രറി, ഗെയിം സോണ്‍, ഫൗണ്ടന്‍, വാട്ടര്‍ബോഡി, പ്രവേശന കവാടം, റെയിന്‍ ഷെല്‍ട്ടര്‍, നടപ്പാത, ഷോപ്പിങ് കിയോസ്‌കുകള്‍ എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്. കിഡ്സ് അഡ്വഞ്ചര്‍ പാര്‍ക്കിനായുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്. നിര്‍മിതി കേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, നിള പാര്‍ക്ക് മാനേജര്‍ മോനുട്ടി പൊയിലിശ്ശേരി എന്നിവരോടൊപ്പമാണ് എം.എല്‍.എ പാര്‍ക്കിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്. 

date