Skip to main content

പെരിന്തല്‍മണ്ണ നഗരസഭയിലെ തെരുവുകച്ചവടക്കാര്‍ക്ക്  ലഘുവായ്പകള്‍ അനുവദിച്ചു

    കോവിഡ്- 19 വ്യാപനം മൂലം  പ്രതിസന്ധിയിലായ തെരുവ് കച്ചവടക്കാര്‍ക്ക്  ജീവനോപാധി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനും  പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനുമുള്ള പ്രത്യേക ലഘു വായ്പ പദ്ധതിക്ക് പെരിന്തല്‍മണ്ണ നഗര സഭയില്‍ തുടക്കമായി. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിനു കീഴിലാണ് (എന്‍.യു.എല്‍.എം) വായ്പ പദ്ധതി നടപ്പാക്കിയത്. പെരിന്തല്‍മണ്ണ നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍  എം.മുഹമ്മദ് സലിം തെരുവ് കച്ചവടക്കാരനായ മോഹനന് ചെക്ക് നല്‍കി വിതരണോദ്ഘാടനം ചെയ്തു. 89 തെരുവ് കച്ചവടക്കാര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്‍െന്ന് ചെയര്‍മാന്‍ അറിയിച്ചു. 
    ഓണ്‍ലൈനായി അപേക്ഷ നല്‍കുന്ന തെരുവുകച്ചവടക്കാര്‍ക്ക് ബാങ്കുകള്‍ മുഖേനയാണ് 10,000 രൂപ  വായ്പ നല്‍കുന്നത്. വായ്പ കൃത്യമായി തിരിച്ചടച്ചാല്‍ ഏഴ് ശതമാനം പലിശ സബ്സിഡിയും അടുത്ത തവണ വായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഇതേ സബ്സിഡിയോട് കൂടി കൂടുതല്‍ തുകയും ലഭ്യമാക്കും. 2022 മാര്‍ച്ച് 31 വരെ ഈ സബ്സിഡി ലഭിക്കും. ബാങ്ക് അക്കൗണ്‍ില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഒരു വര്‍ഷം പരമാവധി 1,200 വരെ ക്യാഷ്ബാക്ക് ലഭിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഇടപെടലുകളും പ്രത്യേകം നടത്തുന്നുണ്‍്. ലോക്ക്ഡൗണ്‍ സമയത്ത് പെരിന്തല്‍മണ്ണ നഗരസഭയുടെ കീഴിലുള്ള ബില്‍ഡിങ്ങുകളില്‍ കച്ചവടം ചെയ്തിരുന്ന കച്ചവടക്കാര്‍ക്കും കെട്ടിട വാടകയില്‍ നഗരസഭ ഇളവ് നല്‍കിയിരുന്നു.
    ചടങ്ങില്‍ നഗരസഭാ സെക്രട്ടറി എസ്.അബ്ദുല്‍ സജീം, സിറ്റി പ്രൊജക്റ്റ് ഓഫീസര്‍ കെ.ദിലീപ് കുമാര്‍, യൂനിയന്‍ ബാങ്ക് മാനേജര്‍ ഒ.വി ജീവന്‍,  കേരള ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ സി.ജി രതീഷ്,  എന്‍. യു. എല്‍. എം സിറ്റി മിഷന്‍ മാനേജര്‍ സുബൈറുല്‍ അവാന്‍ തുടങ്ങിയവരും വഴിയോര കച്ചവട യൂനിയന്‍ പ്രതിനിധികളും പങ്കെടുത്തു. 
 

date