മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതി: ജലസംഭരണികളുടെ നിര്‍മാണോദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇന്ന് നിര്‍വഹിക്കും.
മലമ്പുഴ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള ജലസംഭരണികളുടെ നിര്‍മാണോദ്ഘാടനം ഇന്ന് (ഓഗസ്റ്റ് ഏഴിന്) രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി മലമ്പുഴ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ നിര്‍വഹിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്‍ ഓണ്‍ലൈനില്‍ അധ്യക്ഷനാകും .
മലമ്പുഴ വാട്ടര്‍ അതോറിറ്റി കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന മലമ്പുഴ പഞ്ചായത്തിന് വേണ്ടിയുള്ള എട്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, മരുതറോഡ് പഞ്ചായത്തിലെ പടലികാട് ജി.എല്‍.പി സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന 11 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി, ജെ ടി എസ് സ്‌കൂള്‍ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന ഏഴ് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ജലസംഭരണി എന്നിവയുടെ നിര്‍മാണോദ്ഘാടനമാണ് നടത്തുന്നത്.
കിഫ്ബി 2017 - 18 ല്‍ ഉള്‍പ്പെടുത്തി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിക്ക് 2018 ല്‍ 64.14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. മലമ്പുഴ, മരുതറോഡ്, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനുള്ള പദ്ധതിയാണിത്. 2050 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ജനസംഖ്യ അനുസരിച്ച് മലമ്പുഴ ഗ്രാമപഞ്ചായത്തിലെ 14131 ജനങ്ങള്‍ക്കും മരുതറോഡ് പഞ്ചായത്തിലെ 45059 ജനങ്ങള്‍ക്കും കുടിവെള്ളം എത്തിക്കാന്‍ വേണ്ടിയാണ് ഈ ജലസംഭരണികള്‍ നിര്‍മ്മിക്കുന്നത്. ജലസംഭരണികളും അനുബന്ധ പൈപ്പ് ലൈന്‍ പ്രവര്‍ത്തികളുടെയും ചേര്‍ത്തുകൊണ്ടുള്ള മതിപ്പു ചെലവ് 13.76 കോടി രൂപയാണ്. 2021 മാര്‍ച്ച് മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ രണ്ടാംഘട്ടമായി 130 കോടി രൂപയുടെ വിതരണ ശൃംഖലയുടെ പ്രവര്‍ത്തികള്‍ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
- Log in to post comments