Skip to main content

പട്ടാമ്പി താലൂക്കില്‍ ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സജ്ജം

 

 

പട്ടാമ്പി താലൂക്ക് പരിധിയില്‍ ആളുകളെ മാറ്റി താമസിപ്പിക്കേണ്ടി വന്നാല്‍ ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു. 14 പഞ്ചായത്തുകളും പട്ടാമ്പി മുനിസിപ്പാലിറ്റിയും ഇതിനായി കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ ആരെയും മാറ്റി താമസിപ്പിക്കേണ്ടതായി വന്നിട്ടില്ല. കോവിഡിനെ പശ്ചാത്തലത്തില്‍ നാല് വിഭാഗങ്ങളായി ക്യാമ്പ് നടത്തണമെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദേശം. നിരീക്ഷണത്തിലുള്ളവര്‍, കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവര്‍, 60 വയസ്സിന് മുകളിലുളളവര്‍, ഇതിലൊന്നും ഉള്‍പ്പെടാത്തവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങളോടെ പ്രത്യേകമായി ക്യാമ്പ് നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

നിലവില്‍ പട്ടാമ്പി താലൂക്കില്‍ കനത്ത മഴയില്‍ മൂന്ന് വീടുകള്‍ പൂര്‍ണമായും 82 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം കൃഷിനാശവും ഒരു കന്നുകാലി ചാവുകയും ചെയ്തിട്ടുള്ളതായി ഡപ്യൂട്ടി തഹസീല്‍ദാര്‍ അറിയിച്ചു. വില്ലേജ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.

date