Skip to main content

മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

 

 

 2019-2020 അദ്ധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി/ പ്‌ളസ് ടു/ വി എച്ച് എസ് ഇ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്  മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം. അപേക്ഷകർ മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കളായിരിക്കണം. അപേക്ഷ രേഖകള്‍ സഹിതം  ബന്ധപ്പെട്ട ക്‌ളസ്റ്റര്‍ ഓഫീസില്‍ ആഗസ്റ്റ് 12 നകം  അപേക്ഷ സമര്‍പ്പിക്കണം.  കൂടാതെ പ്ലസ് ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക അവാര്‍ഡ് നല്‍കുമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു.  വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ :  0495 2380344.

date