Skip to main content

പട്ടികജാതി വിഭാഗക്കാർക്ക് ടോയിലറ്റ് പദ്ധതി

 

 

 

പട്ടികജാതിയില്‍പ്പെട്ടവര്‍ക്കായി നടപ്പിലാക്കുന്ന ടോയിലറ്റ് നിര്‍മ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വേടൻ, കളളാടി, നായാടി, അരുന്ധതിയാര്‍, ചക്ലിയ എന്നീ സമുദായങ്ങളില്‍ ഉള്‍പ്പെട്ടിട്ടുളളവർക്കായാണ് പദ്ധതി.  അപേക്ഷകർ  കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന,  ടോയിലറ്റ് സൗകര്യം ഇല്ലാത്ത സ്വന്തമായി വീടുളളവര്‍ ആയിരിക്കണം.  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം  അപേക്ഷ ആഗസ്റ്റ് 25  ന് വൈകീട്ട് അഞ്ചിനകം കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.കുടുതല്‍ വിവരങ്ങള്‍ക്ക് : 7356537604.

date