Skip to main content

ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളം: നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനം

 

ജലജീവന്മിഷന്റെ കീഴില്ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും എല്ലാവര്ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള നടപടികള്വേഗത്തിലാക്കാന്ജില്ലാ കളക്ടര്എച്ച ദിനേശന്റെ അധ്യക്ഷതയില്ചേര്ന്ന ജില്ലാതല യോഗം വീഡിയോ കോണ്ഫറന്സിലൂടെ തീരുമാനിച്ചു. ഡീന്കുര്യാക്കോസ് എംപി, പി ജെ ജോസഫ് എം എല്, എസ് ബിജിമോള്എം എല്, ജലവിഭവവകുപ്പ് സൂപ്രണ്ടിംഗ് എന്ജിനീയര്സി. അനില്കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്കുര്യാക്കോസ്, ജലവിഭവവകുപ്പിലെ അനുബന്ധ ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട മറ്റ് വകുപ്പ് പ്രതിനിധികള്തുടങ്ങിയവര്യോഗത്തില്പങ്കെടുത്തു.

ജില്ലയില്‍ 60102 കുടുംബങ്ങള്ക്ക് ഇപ്പോള്കുടിവെള്ളം ലഭിക്കുന്നുണ്ട്. ഇനി കണക്ഷന്ലഭിക്കാനുള്ള  2,24,661 പേര്ക്കുകൂടി കുടിവെള്ള കണക്ഷനുകള്‍ 2020-24 ഓടെ ലഭ്യമാക്കുകയാണ് ലക്ഷ്യംഎക്സ്റ്റന്ഷന്ഉള്പ്പെടെ 1,57, 352 കണക്ഷനുകള്വിവിധ പഞ്ചായത്തുകളിലായി നല്കുന്നതിനാണ് സാമ്പത്തികവര്ഷം നടപടികള്ആരംഭിക്കുക. ഇതിനായി 35 പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

 ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്എല്ലാവരും ഒന്നിച്ചുനില്ക്കണമെന്നും ഇക്കാര്യത്തില്പൊതു ഏകോപനം വേണമെന്നും ഡീന്കുര്യാക്കോസ് എം പി പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പിനു മുമ്പ് മാസ്റ്റര്പ്ളാന്തയാറാക്കി ഭരണപരമായ അനുമതി വാങ്ങാന്ശ്രമിക്കണം. തടസപ്പെട്ടു കിടക്കുന്ന പദ്ധതികള്പൂര്ത്തിയാക്കണം. മറയൂര്‍, കാന്തല്ലൂര്‍, പാമ്പാടുംപാറ, ശാന്തന്പാറ മേഖലകളില്കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും എം പി പറഞ്ഞു. മേഖലകളില്പുതിയ ജലസ്രോതസുകള്കണ്ടെത്താന്ശ്രമം നടത്തിവരുന്നതായി സൂപ്രണ്ടിംഗ് എന്ജിനീയര്അറിയിച്ചു. നിലവില്മുട്ടം- കരിങ്കുന്നം, കുമാരമംഗലം പദ്ധതികളാണ് ജില്ലയില്ഉടന്നടപ്പിലാക്കുന്ന വലിയ പദ്ധതികള്‍.

കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന  മുട്ടം- കരിങ്കുന്നം, കുമാരമംഗലം പഞ്ചായത്തുകള്ക്കു മുന്ഗണന നല്കിയുള്ള പദ്ധതിയുടെ പൂര്ത്തീകരണ നടപടികള്വേഗത്തിലാക്കണമെന്നു പി. ജെ. ജോസഫ് എം എല്  നിര്ദേശിച്ചു. ഇതിനായി വറ്റാത്ത കുടിവെള്ള സ്രോതസുകള്കണ്ടെത്തണം. മുട്ടം- കരിങ്കുന്നം പദ്ധതിയ്ക്കായി 34 കോടി രൂപയും കുമാരമംഗലത്തിനായി 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്നു സൂപ്രണ്ടിംഗ് എന്ജിനീയര്അറിയിച്ചു. പദ്ധതികള്ഇനി സംസ്ഥാന മിഷന്റെ അനുമതിക്കായി സമര്പ്പിക്കും.

                പീരുമേട് നിയോജകമണ്ഡലത്തില്പ്പെടുന്ന ഒമ്പതു പഞ്ചായത്തുകളിലായി 52000 പേര് കുടിവെള്ള കണക്ഷനു പുറത്തുനില്ക്കുന്നതായി  എസ്. ബിജിമോള്എം എല് പറഞ്ഞു. നിലവില്‍ 9196 കണക്ഷന്ഉണ്ട്. മുമ്പ് ഒരാള്ക്കു 40 ലിറ്റര്ആയിരുന്നു പരിധി. ഇപ്പോള്അത് 150 ലിറ്ററായി ഉയര്ത്തിയെങ്കിലും അതിന് അനുസരിച്ച് വെള്ളം കൊടുക്കാന്നിലവിലുള്ള സംവിധാനങ്ങള്ക്കു ശേഷിയില്ലെന്നു എം എല് ചൂണ്ടിക്കാട്ടി. കട്ടപ്പന, അയ്യപ്പന്കോവില്‍, കാഞ്ചിയാര്എന്നിവിടങ്ങളില്കുടിവെള്ളം എത്തിക്കുന്നതിനായി 46 കോടിയുടെ കിഫ്ബി പദ്ധതിയ്ക്ക് എസ്റ്റിമേറ്റ് നടപടികള്പൂര്ത്തിയായതായി സൂപ്രണ്ടിംഗ് എന്ജിനീയര്അറിയിച്ചു. ജില്ലയില്കുടിവെള്ളക്ഷാമം നേരിടുന്ന മറ്റിടങ്ങളില്പുതിയ ജലവിതരണ പദ്ധതികള്ആവിഷ്കരിക്കുന്നതിന് സര്വെ നടപടികള്ആരംഭിക്കേണ്ടിയിരിക്കുന്നുവെന്ന് സൂപ്രണ്ടിംഗ് എന്ജിനീയര്പറഞ്ഞു. സര്വെയ്ക്കു മാത്രം ആറുമാസമെങ്കിലും വേണം. ഇതുവരെ മൊത്തം 132.01 കോടിയുടെ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.

 

date