Post Category
ഫെസിലിറ്റേറ്റര്‍ നിയമനം
അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന അടിമാലി, കാന്തല്ലൂര്‍, മറയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്ഗ്ഗ സങ്കേതങ്ങളിലെ 18നും 35നും ഇടയ്ക്ക് പ്രായമുള്ള ബി.എഡ്, ടി.ടി.സി, പി.ജി, ബിരുദം, പ്ലസ് ടു യോഗ്യതയുള്ള പട്ടികവര്ഗ്ഗ യുവതി യുവാക്കളില്‍ നിന്നും ഫെസിലിറ്റേറ്റര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് പ്രതിമാസം 15,000 രൂപ വേതനം ലഭിക്കും . അപേക്ഷ ഓഗസ്റ്റ് ഏഴിനകം അടിമാലി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലോ അടിമാലി, മറയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ തപാല്‍ മുഖേന നല്കണം. വിവരങ്ങള്ക്ക് ഫോണ്‍ 04864 224399.
date
- Log in to post comments