Skip to main content

പത്തനംതിട്ടയിലേക്ക് കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍    

പത്തനംതിട്ടയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ആവശ്യമെങ്കില്‍ കൊല്ലത്തുനിന്നും മത്സ്യത്തൊഴിലാളികള്‍ പുറപ്പെടും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി സംസാരിച്ച ശേഷമാണ് തീരുമാനം. പത്തനംതിട്ടയില്‍ നിന്ന് ഇത് സംബന്ധിച്ച് അഭ്യര്‍ത്ഥന ലഭിച്ചിരുന്നു. അറിയിപ്പ് ലഭിക്കുന്നത് അനുസരിച്ച് പുറപ്പെടാനുള്ള തയ്യാറിലാണ് മത്സ്യത്തൊഴിലാളികള്‍.
(പി.ആര്‍.കെ നമ്പര്‍ 2119/2020)
 

date