Post Category
ചന്ദ്രഗിരി കരകവിഞ്ഞു
ചന്ദ്രഗിരിപ്പുഴ കരകവിഞ്ഞു. കാസര്‍കോട് നഗരസഭയിലെ തളങ്കര കൊപ്പല്‍ ദേശത്തെ 20 കുടുംബങ്ങളിലെ 31 സ്ത്രീകള്‍, ഏഴ് പുരുഷന്‍മാര്‍, 11 കുട്ടികള്‍ എന്നിവരെ തളങ്കര കുന്നില്‍ ജി എ ല്‍ പിസ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
തളങ്കര കൊറക്കോട് വയലില്‍ 13 കുടുംബങ്ങള്‍ മാറിപ്പോയി. 10 കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്കും മൂന്ന് കുടുംബങ്ങള്‍ നാട്ടുകാരുടെ സഹകരണത്തോടെ ലോഡ്ജുകളിലേക്കും താമസം മാറി. വീടുകളുടെ പകുതിയോളം വെള്ളം കയറിയ കുടുംബങ്ങളാണ് താമസം മാറിയത്. ചെങ്കള വില്ലേജില്‍ നാല് കുടുംബങ്ങള്‍ ബന്ധു വീടുകളിലേക്ക് മാറിപ്പോയി.
date
- Log in to post comments